പഴയ പോസ്റ്റുകള്‍

Subscribe:

Saturday, 17 December 2011

ഒരു പെണ്ണിന്റെ വേദന ...

നിന്റെ സ്വപ്‌നങ്ങള്‍ എന്റെതാകും ഞാന്‍ നിന്നെ പ്രണയിക്കുമ്പോള്‍
വിരഹത്തിന്റെ രുചിയറിഞാലോ സ്വപ്‌നങ്ങള്‍ പൊട്ടിയ ചില്ലുകൂടാരം ആകും
ആ ചില്ലുകളില്‍ രക്തപോട്ടുതൊട്ട എന്‍ ഹൃദയം ബാക്കിയാകും
കാലങ്ങള്‍ക്ക് അപ്പുറം പൊട്ടുതൊട്ട എന്‍ ഹൃദയം സിന്ദൂര കുറിയനിയുമ്പോള്‍
ഉള്ളില്‍ പഴയ നഷ്ടസ്വപ്‌നങ്ങള്‍ വിരിയുന്നു !
വിങ്ങലോടെ ആരും കാണാതെ ഞാന്‍ അത് മറച്ചു വെക്കും !
ഇച്ചിരി സ്വാര്‍ത്ഥതയോടെ ! അതിലേറെ വേദനയോടെ ...

(വര്‍ഷ)

Sunday, 6 November 2011

അച്ഛന്‍

മറന്നു പോയ നാളുകള്‍
കിനാവിന്റെ തേരുകള്‍
വിരഹാര്‍ദ്രയാം ഞാന്‍
ഓര്‍ക്കുന്നു പിന്നെയും ...

ആ കൈവിരല്‍ തുമ്പില്‍
എന്‍ ചെറു വിരലിനാല്‍
ബാല്യത്തിന്റെ ആദ്യാക്ഷരം
കുറിച്ച നാളുകള്‍ ...

എന്‍ കൂടെ എന്നും
തണലായ്‌ സ്നേഹമായ്‌
എല്ലമായ്‌ വിരിഞ്ഞു
എന്‍ അച്ഛന്‍ ...

കുസൃതികള്‍ പലതും
പ്രായപാച്ചിലില്‍
ഇടറി എത്തുമ്പോഴും
സ്നേഹമായ്‌-

എന്നിലേക്ക് നന്മയായ്‌
ചൊരിഞ്ഞു എന്‍ അച്ഛന്‍
ഒരു കുടം സ്വപ്‌നങ്ങള്‍
വിരിയിച്ചു മനസ്സില്‍ ...

കൌമാരകാലത്തിനു അവസാനം
ഒരുനാളില്‍ എന്‍ കൈകള്‍
പ്രിയനോട് ചേര്‍ക്കുമ്പോള്‍ ..
അറിയാതെ പൊഴിഞ്ഞ കണ്ണീര്‍
കണ്ടു കരഞ്ഞു ഞാനും ...

ഇന്നീ പുതുലോകം
സ്നേഹിക്കാന്‍ ഒരുപിടി ആളുകള്‍
ഇന്നുമെന്‍ ഉള്ളില്‍ വരില്ല
നിന്നോളം സ്നേഹത്തിനാഴം ഒന്നിനും

ആ നിഷ്കലങ്ങമായ സ്നേഹം
ഇന്നും ഒരു പുഞ്ചിരിയായ്
മനസ്സില്‍ വിരിയുന്നു
അണയാതിരിയായ്‌ ...

(വര്‍ഷ)

Friday, 28 October 2011

ആഗ്രഹങ്ങള്‍ ബാക്കി ...

ഇന്നീ വാനില്‍ വിരിയുമ്പോള്‍
പുതു നക്ഷത്രമായ്‌ മിന്നിടുമ്പോള്‍
വിടചോല്ലിയ മനസുകളുടെ വേദന
കണ്ണില്‍ നോവായ്‌ തെളിയുന്നു

എന്റെ മകളുടെ കണ്ണീര്‍ വര്ന്നതില്ലല്ലോ
എന്‍ കുഞ്ഞു മോന്റെ പുഞ്ചിരി കണ്ടതില്ലല്ലോ
എന്‍ പ്രിയന്‍ അകലെയാ കോലായില്‍
തനിച്ചു കരയാതെ കരയുന്നുവോ....

ഒന്നവിടെ പോകാന്‍ കഴിഞ്ഞാല്‍ ...
ഒന്ന കൈകളില്‍ ചേര്‍ന്നിരുന്നാല്‍...
പൊന്നോമനകളുടെ കണ്ണീര്‍ തുടയ്ക്കനായാല്‍
അകാലത്തില്‍ പൊഴിഞ്ഞ ശാപജന്മം-
ഈ അമ്മ, കേഴുന്നു മാനത് ...

ഇന്നെനിക്കു ശരിരം ഇല്ല
മരിക്കാതെ തുടരുന്ന ആഗ്രഹം മാത്രം
ജീവിച്ചു കൊതി തീരും മുന്‍പേ
ഒരു പാവയായ്‌ ശവമായ്...
മാനത് വിളങ്ങും നക്ഷത്രമായ്‌
ഇവിടെ .....................
ചുറ്റുമുള്ള അമ്മമാര്‍ ചിരിക്കുന്നു
പുച്ഛത്തോടെ ....അവരില്‍ ഞാന്‍
കാണുന്നു ഉണങ്ങിയ കണ്ണീര്‍ ചാലുകള്‍

(വര്‍ഷ)

Wednesday, 26 October 2011

ദീപം

ആകാശത്തില്‍ ഇന്നലെ-
വിരിഞ്ഞ പൊന്‍ പൂകളില്‍
ഒരു പൂവ് വെറുതെ ചിരിച്ചു

ഹൃദയാര്ദ്ര പുളകിത
സുന്ദര മിഥുനമായ്‌ തഴുകി നീ
ഈ ദീപാവലിയില്‍

മനസിന്റെ ഉള്ളിലെ
അക്ഷര കോണിലെ
മായക്കാഴ്ചകള്‍ പോലെ

വരിവരിയായ്‌ തീര്‍ത്ത
ദിവ്യ പ്രകാശത്തില്‍
വിരിയുന്നു ഞാന്‍ എന്നാ പൂവും

മണ്‍കൂട്ടിനുള്ളില്‍ വിളക്കായ്
തെളിയുന്ന ദീപത്തിന്‍
തേങ്ങല്‍ ഞാന്‍ കണ്ടു

എന്നാ കൂടാരം പൊലിയുന്ന വേളയില്‍
ഞാനും എന്‍ ജീവനും
മൃതിയായ്‌ വിരഹിതയാകുമല്ലോ

മണ്‍കൂടിനെ സ്നേഹിച്ച
കുഞ്ഞു ദീപവും അറിയുന്നു
പ്രണയത്തിന്റെ വേര്‍പാടും വേദനയും

മൃതിയായ ദീപത്തിന്‍ തിരിയുമായ്‌
ഇന്നാ പകലില്‍ തെങ്ങി കരഞ്ഞു
മണ്‍കുടവും, അവളുടെ സ്വപ്നവും ...

(വര്‍ഷ)

Tuesday, 11 October 2011

സ്വപ്നങ്ങളുടെ കൂട്ടുകാരി

സ്വപ്‌നങ്ങള്‍ മന്‍വിളക്കായ്
തെളിയുമ്പോള്‍
അണയാതെ കാത്തു ഞാന്‍
മനസുമായി
പിന്നെ എന്‍ കണ്ണില്‍
വിരിയുമ്പോള്‍
കണ്ണ്നീര്‍ നനയാതെ
വിതുമ്പി ഞാന്‍
അണയാന്‍ പലവട്ടം
അടുത്തപ്പോള്‍ മനസിന്റെ
മറു കോണില്‍ നിന്നെന്റെ
ജീവന്‍ കുറുകിയോ ?
ഞാന്‍ തീര്‍ത്ത സ്വപ്ന
സാഗരം ജ്വലിക്കുന്നു
അന്ന് അണയാ
വിളക്കായ്‌ ജീവനായ്...
...
നീ വന്നു മധുരിച്ച
എന്‍ പ്രിയ സ്വപ്നത്തെ
പുണരാന്‍ പഠിപിച്ച
എന്‍ ജീവ താളത്തെ
ഒരു നാള്‍ അണച്ച്
നീ തന്നെ വിടചൊല്ലിയോ!!
അകലുന്ന നിന്‍
കാലുകള്‍ക്ക് ഇടയില്‍
പിടയുകയാണ്
ഞാനും എന്‍ സ്വപ്നവും
നഷ്ടം വിതച്ചു നീ
അന്ന് തകര്‍ത്ത
എന്‍ നഷ്ട സ്വപ്നത്തെ
അകറ്റി ഞാന്‍ യാത്രയില്‍
.....
പിന്നെയും നെയ്തു
ഞാന്‍ ഒരു സ്വപ്നത്തെ
വെറുക്കാന്‍ മറക്കാന്‍
സഹിക്കാന്‍ ചതിക്കാന്‍

ഒരുലോക സത്യത്തെ
വെറും സ്വപ്നത്തെ ...

( വര്‍ഷ )

Monday, 3 October 2011

ഓര്‍മയില്‍ ഇന്നും നീ ...

പറയാതിരുന്നു ഞാന്‍
വിറയാര്‍ന്ന മനസുമായ്
ഒരു മഞ്ഞുതുള്ളിയായ്
കാത്തിരുന്നു ...

അന്നെന്റെ ഈ കലാലയ
വാതിലില്‍ ഒരു കുഞ്ഞു-
പ്രണയം വിരിഞ്ഞതല്ലോ,
നീ എന്റെ ഉള്ളില്‍ നിറഞ്ഞതല്ലോ,
...
തുലാവര്‍ഷ പുലരിയില്‍
കടലാസ് തോണിയില്‍
നിന്‍ നാമമോതി ഞാന്‍
യാത്ര ചൊല്ലും നേരം ..

കളിയാക്കിടന്‍ തുടിച്ച നിന്‍
ഹൃദയത്തില്‍ ഞാന്‍
ഒരു പ്രണയത്തിന്‍
പച്ചപ്പ്‌ തെടിടുമ്പോള്‍

അറിയാതെ ഞാന്‍
കരഞ്ഞു പോയി നീ
അന്ന് മറ്റൊരു പ്രണയം
പുണര്‍ന നേരം ...
...

അന്നൊരു നാളിലായി
പ്രണയിനിയോട് നീ
എന്‍ കൊച്ചു സൌഹൃദം
ഊതിടുമ്പോള്‍ ...

ഒരു നേര്‍ത്ത വേദനയ്ക്ക്
ഉള്ളിലായ് നിന്നെന്റെ
പറയാത്ത പ്രണയം പകച്ചു പോയ്‌

ഒരു നഷ്ട സ്വപ്നമായി
അറിയാത്ത താളമായി
എന്‍ കൊച്ചു മനസ് വിങ്ങിനിന്നു
നടവഴി അന്നും പരിഹസിച്ചു ...
...

പിന്നൊരു നാളില്‍ ഞാന്‍
ഈ മരച്ചോട്ടില്‍
വീണ്ടുമൊരു കടലാസ്
തോണിയായി...

കലാലയ കോണിലെ
കര്‍ക്കിടക കണ്ണീരില്‍
ആ കൊച്ചു പ്രണയം
ഞാന്‍ മുക്കിടുമ്പോള്‍ ...

അവനെന്റെ മുന്നിലായ് നിന്നിരുന്നു ,
ഞാന്‍ കൊച്ചു ചിരിയായ്
വിരിഞ്ഞിരുന്നു, മഴ വന്നു
കണ്ണീര്‍ തുടച്ചു തന്നു ...

അന്നാസുഹൃത്തിനോട്
ആ മഞ്ഞു തുള്ളിയായ്
അവസാന യാത്രയും
ചൊല്ലിരുന്നു.....

(ഇന്ന് ഞാന്‍ നിന്നെ വീണ്ടും ഓര്‍ക്കുമ്പോള്‍
അറിയാതെന്‍ കണ്ണ് എന്തെ നനയുന്നു...
എന്നിലെ പ്രണയം മരിച്ചില്ലയോ
അതോ നീ വീണ്ടും എന്നില്‍ പുനര്‍ജനിച്ചോ ...)

(വര്‍ഷ)

Saturday, 1 October 2011

വാര്‍ധക്യം

ഞാന്‍ വരികയാണ്
അറിയാതെ അറിയാതെ
നിന്നിലേക്ക്‌ ...

ഇന്നെനിക്കുണ്ട്
സ്വപ്‌നങ്ങള്‍, പ്രതീക്ഷകള്‍,
സന്തോഷ നാളുകള്‍ ...

ചിരി തൂകുമ്പോഴും
ഭയപ്പെടുന്നു നിന്നെ ഞാന്‍
നിന്നിലെ ഒറ്റപെടലിനെ...

എങ്കിലും പിന്നെയും
ജീവിത ചക്രം
നിന്നിലേക്ക്‌ വിരല്‍ ചൂണ്ടുന്നു

അന്ന് ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍
ഇടറിയ ഗാനമായ് , സ്വരമായ്
വിരസമാകുമോ ... മനസേ ...

അന്നെന്റെ വയസ്സന്‍ എന്‍ കൂടെ
എനിക്ക് ആശ്വാസമാകുമോ ...
അതോ...

എന്റെ മോഹങ്ങള്‍ തകര്‍ക്കാതെ
എന്നെ ഒറ്റപ്പെടുതാതെ ...
ആ നാളുകള്‍ കാട്ടാതെ ...

പച്ചയാം സ്വപ്നങ്ങല്കിതിരി തണലുമായ്
കാക്കയ്ക്ക് ചോറ് ആയ്
അടര്തിയാലും ...

മരണ വാതിലില്‍ വീണ്ടുമെന്‍
സ്വപ്‌നങ്ങള്‍ മൊട്ടിട് വിരിയും
എന്നോരെന്‍ പ്രതീക്ഷയോടെ ...

ഒരിക്കലും വറ്റാത്ത പ്രതീക്ഷയുമായി ...

(വര്‍ഷ)

Tuesday, 27 September 2011

എവിടെ ...?

കാത്തിരിപ്പു മനസേ
ഈ കൊലായ് പടിയില്‍
ഞാന്‍ ദൂരെയാ പൂമര താഴെ
കാല്‍ പെരുമാറ്റം കേട്ടുവോ ...
അതോ തോന്നലോ...

പച്ചപ്പ്‌ തൊട്ടു തഴുകുന്ന മഴയില്‍
കുരുത്തോല കെട്ടിയ കോലായില്‍
തനിച്ചു ... ഞാന്‍ ...
കാത്തിരിപ്പു മനസേ ...

കാറ്റു അടിച്ചു ആടി ഉലഞ്ഞോ
മഴപെയ്തു നീ നനഞ്ഞുവോ
ഒരു കൊച്ചു താള്‍ഇലയില്‍
ചെറുതുള്ളിയായ് വിരിഞ്ഞോ

കാത്തിരിപ്പു മനസേ...
വെറുതെ കാത്തിരിപ്പു...
എന്‍ ഇരുള്‍ നീണ്ട കോലായില്‍
ഒരു വെളിച്ചമായ് വരുമോ ?

നീ അന്ന് പോകുമ്പോള്‍
ആടി കളിച്ച ഭസ്മ കോട്ട
ഇന്നെന്തേ ആടുന്നു ...

അന്ന് നീ പോകുമ്പോള്‍
കുഞ്ഞായ മാവിന്റെ,- മാമ്പഴം
ഇന്ന് എന്തെ പുഞ്ചിരിക്കുന്നല്ലോ

അന്നെന്റെ കണ്ണിന്നു തൂകിയ കണ്ണീര്‍
മാത്രം വറ്റിയ പാഴ് സ്വരമാകുന്നു

എങ്കിലും വെറുതെ ...
ഞാന്‍ കാതിരുന്നോട്ടെ
മനസേ ...
നീ
അകാലമായ് പോയെങ്കിലും ...

(വര്‍ഷ)

Monday, 26 September 2011

നിന്‍ കൂടെ എന്നും ഞാന്‍

പ്രണയിക്കാന്‍ ഒരു ചെപ്പില്‍ ആശതരം ഞാന്‍
അകലത്തി ഒരു നെഞ്ചിന്‍ ചൂട് തരുമോ നീ

നിന്റെ കണ്പീലിയെ താഴുകിടം ഞാന്‍
നിന്റെ പൊന്‍ നെറ്റിയില്‍ ഉമ്മ വെക്കാം

ചിരി തൂകി എന്നുമേ കൂടെ നില്‍ക്കാം
ഒരു കുഞ്ഞിനെ തഴുകുന്ന അമ്മ പോലെ ...

ഒരു ജന്മം മുഴുവനും പ്രാര്‍ത്ഥനയായ്
നിന്നെ എന്ന മടിയില്‍ ചേര്‍ത്ഉറക്കാം ...

ഇന്നെന്റെ ജീവിതം പൂര്‍ണമല്ല
മരണത്തിന വീഥിയില്‍ പോയിടുംമ്പോള്‍

അറിയാതെ ഒരു തുള്ളി വീനിടുന്നു
നഷ്ട സ്വപ്നങ്ങളെ ഓര്‍ത്തിടുന്നു

എനിക്കിപ്പോള്‍ നിന്നെ കാണുവാന് കഴിയും,
നിലാവുള്ള രാത്രിയിലും ,

പുല്‍ തുമ്പിലെ മഞ്ഞു കണ ങ്ങളിലും
എല്ലായിടത്തും നിന്നെ എനിക്ക് കാണാന്‍ കഴിയും

എനിക്കറിയില്ല
ഈ രാത്രി മറികടക്കാന്‍ നിന്റെ എത്ര നിശ്വാസം വേണമെന്ന്...

ഉറങ്ങാന്‍ മടിക്കുന ആത്മാവിനുള്ള താരാട്ടാണ്
അനുരാഗിയുടെ നിശ്വാസം.

പ്രണയം വാക്കുകളില്‍ നിന്നും അടര്‍ന്നു
ദിവ്യമായ ഒഴുക്കിലും...

ഇങ്ങനെ ആകുന്നതിനു വേണ്ടിയാണ് പിറവികള്‍ ‌.
പിറവിക്കു മുമ്പേ തീരുമാനിക്കപ്പെട്ടത്‌,

കാണുവാന്‍ കഴിയില്ല എങ്കിലും ഞാന്‍ നിന്നെ
കാണുന്നു എന്‍ മുന്നില്‍ വരികളില്‍ കവിതയായ്

പുസ്തക താളില്‍ മയങ്ങി കിടന്ന ആ മണം
നീയായിരുന്നെന്ന തിരിച്ചറിവോടെ

ഞാനും നീയും ഒരേ കാലത്തില്‍
ഒരേ വയലിലൂടെ നടക്കുന്നു...

ആ വയല്‍ തുമ്പിലൂടെ നടക്കുമ്പോള്‍
ജീവിതം കാണുന്നു അറ്റം കാണാ വയല്‍ പാടം പോലെ...

വയലില്‍ വീശുന്ന കട്ട് പോലെ ജീവിതം ആടി ഉലയും
പെര്മാരി വരും ഇടിമിന്നല്‍ വരും ...

നിന്റെ നെഞ്ചോടു ചേര്‍ന്ന് ഞാന്‍ നില്‍ക്കും ...
അറ്റം എത്താരകുമ്പോള്‍ വാര്‍ധക്യത്തില്‍

ചുളിവുള്ള നിന്‍ കയിവിരലുകള്‍ ഞാന്‍ വിടാതെ പിടിചോലം
ഞാന്‍ കൂടെ ഉണ്ടങ്കില്‍....

നീ എന്‍ കൂടെ ഉണ്ടെങ്കില്‍ എനിക്കെന്തു വാര്‍ധക്യം,
എന്‍ മനസ്സ് എന്നും ചെറുപ്പമല്ലേ ....നീയുല്ലോരെന്‍ ജീവിതത്തില്‍
അന്നും എന്നും വസന്തം

പകുതി വയലില്‍ ഞാന്‍ തെന്നി വീണാല്‍
അന്ന് നീ എന്‍ കൈ പിടിക്കരുത് പ്രിയനേ....

ഞാന്‍ അങ്ങ് വീണോട്ടെ നിന്റെ സ്വപ്‌നങ്ങള്‍ ഉണ്ടെന്റെ കൂട്ടിനു
മറിക്കാന്‍ ഇഷ്ടമില്ല എനിക്ക് നിന്റെ വാര്‍ധക്യം നിന്നെ കാര്‍ന്നു തിന്നുനത്

കാണാന്‍ എനിക്കാവില്ല ഞാന്‍ ഉണ്ടാവില്ല ...

( nazeeb & varsha )

Sunday, 25 September 2011

കാത്തിരിപ്പ്

എനിക്കീ കൂട്ടിലെ ജീവിതം മടുത്തു
എനിക്ക് പറന്നു അകലണം
ദൂരെ ദൂരെ പോകണം
പുഴകള്‍ അരുവികള്‍ പൂവുകള്‍ കാണണം
കാറ്റിനോട് കിന്നാരം പറയണം
അരുവിയില്‍ മുഖം നനയ്ക്കണം
പൂവിനെ ചുംബിക്കണം കുശലം കേള്കണം
അത് കഴിഞ്ഞു ഈ വാനില്‍ ഇല്ലാതെ ആകുമ്പോള്‍
കരയാതോര്‍ക്കാന്‍ ഈ കൊതിയ്യോരും കാഴ്ചകള്‍
മാത്രം ... പിന്നെയി മുഖ പുസ്തകവും

പറന്നു പോകുമീ കിളികളെ കണ്ടുവോ
നിങ്ങളെന്‍ പ്രാണനെ....കാറ്റില്‍ ആടും ഇലകളെ പറയുമോ എവിടെ ...??


കാറ്റും കിളികളും ചൊല്ലിയ കാരിയം
ജീവിതമാകുന്ന ചുളിഞ്ഞ കടലാസ് കഷ്ണത്തില്‍
ഒരു നല്ല കവിതയായ് വിരിയിച്ചു ഞാനും ......
ഇന്നെന്റെ കവിതയില്‍ ഈണവും നീയെ ...
വിരലിനെ ചേര്‍ക്കുന്ന പ്രണയവും നീയെ ...
വിറയാര്‍ന്ന കയ്കളില്‍ ജീവിതം പിടയുമ്പോള്‍
അറിയാതെ ഓര്‍കുന്നു അവസാനമായോ....!!!

ഇല്ലില്ല സത്യം ....മതി മൌനമായ നിന്റെ രാഗം...
ശ്രുതിയില്‍ വിരിയും ഗാനം ഇന്നെന്റെ
ജീവന്റെ പാട്ടാവട്ടെ......തന്ത്രികള്‍ പോട്ടുവോളം


പൊട്ടിയ തന്ത്രിയായ് ഇന്നെന്റെ ലോകം
ഒരിക്കലും തോരാത്ത കണ്ണ് നീര്‍ ആയ്
ഇനിയെനിക്കാവില്ല ശ്രുതിയായ്‌ വിരിയാന്‍
പാട്ടായ് ചൊരിയാന്‍ സ്വരമായ് നിറയാന്‍
നാവുകള്‍ ചലിക്കാത്ത ശില്പമായ് ഞാന്‍
വെറും ഒരു കരിങ്കല്ലില്‍ പതിചാതായ്...
ഇനിയൊരു ജന്മമുണ്ടെങ്കില്‍ പ്രിയനേ
താളമായ് ജനിക്കാം ശ്രുതിയായ്‌ വിരിയാം
പാട്ടായ് ചോരിയാം സ്വരമായ് നിറയാം
അന്നെന്റെ നാവു ചലിക്കുമ്പോള്‍
പഴയോരീ തന്ത്രിയെ മറന്നിടും നീ
പുതിയതെന്തോ കണ്ടു പുഞ്ചിരിക്കും ...

ചോലുമോ ഒന്ന് എന്‍ സഖിയോടു നീ തെന്നലേ ...
.തിരിച്ചു വരില്ലെന്ന് പറയും കാലത്തിന്റെ

ഏതോ ഒരു കോണില്‍ ഞാന്‍ തനിച്ചായത്‌ എങ്ങനെ....??
എന്റെ വീണയില്‍ വിരല്‍ മീട്ടിയ തന്ത്രികള്‍ നഷ്ട്ടം ആയതും എങ്ങനെ?....
പാടുന്ന പക്ഷികളെ ഒഴുകിയ പുഴകളെ പറയു
ഞങ്ങളുടെ നിത്യ സ്നേഹത്തിന്റെ കൊട്ടാരം എവിടെ


ആ സ്നേഹ കൊട്ടാരം എന്നുളില്‍ ഉണ്ട് നിന്നുള്ളില്‍ ഉണ്ട്
പ്രണയമാം കൊട്ടാര വാതിലില്‍ നിന്ന് ഞാന്‍
ഒരു കുഞ്ഞു പ്രാവിന്റെ കാതിലോതി ...
കാത്തിരിക്കുന്നു ഞാന്‍ എന്റെ പ്രിയ തോഴനെ
പാടി നടക്കുമെന്‍ ഗായകനെ ...
വിരഹമാം വേദന കാണുന്നു ഞാന്‍ നിന്നില്‍
അരുതേ എന്ന ഓതാന്‍ കൊതിച്ചു ഞാനും
നീ തനിച്ചല്ല സ്വപ്നമേ ... മരണമെന്നെ താഴുകിയാലും
മരിക്കില്ല എന്‍ മനസും പ്രണയവും ...

മാണിക്യ കല്ലിനെ മറക്കാന്‍ ആവുമോ .....
നിന്നെ മറക്കുകയെന്നാല്‍ മൃതി ആണെന് അറിയൂ

(ജോ & വര്‍ഷ )

Saturday, 24 September 2011

ഭ്രുണ ഹത്യ

ഈ പ്രകൃതി കാണും മുന്പ്
അമ്മയെ കാണും മുന്പ്
എന്‍ ജീവന്‍ ചുരത്തി നീ പാപഹത്യാല്‍ ...

ഞാന്‍ ജനിച്ചതരിഞ്ഞോ അമ്മെ
എന്‍ ആദ്യ ശ്വാസം നീ കേട്ടില്ലയോ
അതോ കേട്ടിട്ടും കേള്‍ക്കാതിരിക്കയാണോ ?

ഓര്‍ക്കുക മനുജാ ഒര്മാപ്പെടുതലിനു
വിലപ്പട്ട കെട്ടാത്ത ലോകതിനോടോന്നു കൂടി
എന്‍ നിലവിളി പാടിന് ശാപമായ്

ഈ ശണ്ട ലോകത്ത് വാണ് നീ മായട്ടെ
വാര്‍ധക്യ വണ്ടാല്‍ മൂളുന്ന കാലത്ത്
നീ എന്‍ നിലവിളി കേട്ട് കൊള്ളും

നിന്‍ അവസാന ശ്വാസമായ്
നടകൊണ്ട ശാപത്താല്‍
അകതാരില്‍ കൊലപാതകി യാകും നീയും

(വര്‍ഷ മോഹന്‍ )

ആ സ്വപ്ന ലോകത്ത് അവിടെ ഒരുമിക്കാം...

നീ അറിയാതെ ഞാന്‍ നിന്നെ അറിഞ്ഞു
നീ പറയാതെ നിന്‍ ഹൃദയത്തില്‍ കൂട് കൂട്ടി
പറയാന്‍ വയ്യാത്ത നിമിഷങ്ങളിലൂടെ
ഒരു പാട് കണ്ണ് നീര്‍ പൊഴിച്ചു ഞാനും
എന്റെ ജീവിതം ഒരു രോഗ ശയ്യയില്‍
ആരോട് പറയാതെ കത്ത് വചൂ
നിന്നോട് പോലും ഒന്നും
പറയാതെ കരയാതെ മുഖം തിരിച്ചു
അന്ന് നീ വേദന ഞാന്‍ അറിഞ്ഞു
നിന്റെ സ്വപ്‌നങ്ങള്‍ ഞാന്‍ അറിഞ്ഞു
എന്നിലും മുന്നേ നീ പോകുന്ന വേളയില്‍
എന്റെ ഉള്ളം തകര്‍ന്നിരുന്നു
ഇല്ല എന്‍ തോഴ എന്റെ പ്രണയം മരിക്കില്ലോരിക്കലും
എന്റെ സ്നേഹം മറക്കലോരിക്കും
നാളെ ഞാന്‍ വരും ആ സ്വപ്ന ലോകത്ത്
അവിടെ ഒരുമിക്കാം സ്വപ്‌നങ്ങള്‍ സ്വന്തമാക്കാം
മരണമേ ഒന്നെന്നോട് കരുണ കാട്ടു
ഒന്ന് നീ വന്നെന്നെ സ്വന്തമാക്കു ....

(വര്‍ഷ മോഹന്‍ )

അറിയാതെ

പറയാന്‍ മടിച്ചു ഞാന്‍ ആരോടും
അറിയാതെ ഒരുപാട് സ്നേഹിച്ചു പോയി
എന്റെ മനസിലാ സൌഹൃദം പ്രണയമായോ...
ഇനിയെങ്ങിനെ ഞാന്‍ നിന്നെ സുഹൃത്തായി കാണും ...
ഇനി ഞാന്‍ എങ്ങിനെ നിന്നോട് മിണ്ടും
ഇനിയെനിക്കാവില്ല കളികള്‍ പറയാന്‍
നിന്കൂടെ കൂടി ചിരിക്കാന്‍ ഒരുമിച്ചു കരയാന്‍
സ്വയം ഞാന്‍ അകലുന്നു പ്രിയനേ
അറിയാം നിനക്കുള്ള വിഷമം
പറയാന്‍ മടിച്ച എന്‍ പ്രണയം പോലെ
ഒരിക്കലും നടക്കില്ലെന്നു അറിയാം എങ്കിലും
ഇനിയെനിക്കാവില്ല തോഴ സുഹൃത്ത് ബന്ധം
അകലം ഞാന്‍ ദൂരെ ... ഇനിവരില്ലോരിക്കലും ...
അരുതെന്ന് പറയാതെ യാത്ര ചൊല്ലു....
(varsha)

കൂട്ടുകാരാ

വേനല്‍ മഴ പെയ്യും പുലരിയില്‍ എങ്ങോ....
പഴയൊര സ്വപ്‌നങ്ങള്‍ പെയ്ത പോലെ...
പഴയോരെന്‍ ഓര്‍മ്മകള്‍ പൂത്ത പോലെ...

ഇന്നെന്റെ ഓര്‍മയില്‍ പൂത്തു നീ അറിയാതെ
ഒരു വര്‍ണ മഞ്ചാടി പൂ മരം പോലെ
എന്‍ മനകൊനില്‍ ഓര്‍കുന്നു നിന്നെ എന്‍ കൂട്ടുകാരാ

അന്ന് നാം പിരിയുന്ന വേളയില്‍
നീ തന്ന പൊന്‍ മയില്‍ പീലികളെ
ഒരു ചെപ്പു പൊന്‍ മഞ്ചാടി കുരുവിനെ

ഇന്ന് ഞാന്‍ കത്ത് വച്ചിട്ടുണ്ട് ഇവിടെ
കാറ്റിനെ മഴയെ വെയിലിനെ കാട്ടാതെ
നിന്‍ മയില്‍ പീലിയെ ഭദ്രമായ്‌ ...

നീ തന്ന മഞ്ചാടി കൊണ്ട് ഞാന്‍ കെട്ടിയ
ചിത്ര സൌധതിന്‍ തൂവലായ് വച്ച് ഞാന്‍
നല്ലൊര ഓരമകള്‍ കോര്‍ത്ത്‌ വച്ചിട്ടുണ്ടവിടെ

ഇന്നി മഴയില്‍ കാണുന്നു നിന്‍ ചിരി
കേള്‍ക്കുന്നു നിന്‍ വാക്കുകള്‍ കുളിരായ്
നിന്‍ വിയര്‍പ്പിനെ നിന്റെ നിശ്വാസത്തെ...

ഇനി വരില്ലെന്നോര്‍ത്തു കരയില്ല ഞാന്‍
നീ അറിയാതെ ഞാന്‍ നിന്നെ കാത്തിരിക്കാം
ഒരു നൂറു ജന്മം കാത്തിരിക്കാം

ഇന്ന് നീ എന്നെ ഓര്‍ത്തിരിക്കില്ല
ഇന്നെന്റെ ഓര്‍മ്മകള്‍ നിന്നിളില്ലായിരിക്കാം
മഴപെയ്ത മാനത്തിന്‍ മനസായിരിക്കാം

നിനക്കായ്‌ നിറയാത്ത കണ്ണുമായ് ഞാനുണ്ട് കൂടെ എന്‍ കൂട്ടുകാരാ
അറിയാതെ ഒരു കോണില്‍നിന്നു ഞാന്‍ കാണുന്നു
ഒരു നല്ല സ്വപ്നമായ് പ്രാര്‍ത്ഥനയോടെ....

(വര്‍ഷ)

സ്വപ്‌നങ്ങള്‍

എനിക്ക് കാണാന്‍ കൊതിയുണ്ട് ഒരുപാട്
നീ എങ്ങിനാണ് നിനക്ക് സുഗന്ധം ആണോ ?
നിന്നെ കാറ്റു താഴുകാരുണ്ടോ ?
മഴത്തുള്ളികള്‍ ച്ചുംബിക്കാരുണ്ടോ .
മഴക്കാറിന്റെ പുതപ്പുണ്ടോ നിനക്ക് ?
സുന്ദരി ആണോ നീ ...
പകല്‍ രാത്രിയോട്‌ ചോദിച്ചു...

:-ആശകളും പ്രതീക്ഷകളും മനുഷ്യനെ സ്വപനം കാണാന്‍ പഠിപ്പിക്കുമ്പോള്‍
ഒരിക്കലും നടക്കാത്ത മോഹവുമായ് ചിലര്‍ ഇന്നും സ്വപ്‌നങ്ങള്‍ കാണുന്നു ...
തിരിച്ചു വരുമെന്ന കരുതി ...
( വര്‍ഷ )

എന്റെ മുഖ പുസ്തകമേ ...

എന്റെ സ്വപങ്ങള്‍ നീ വിരിയിക്കുന്നു
എന്നുളിലെ മോഹങ്ങളേ നീ വരച്ചു കാട്ടുന്നു

എന്തെനിക്കരിയണം കാട്ടുന്നു നീ
പാട്ടായ് കാഴ്ചയായ് കാണാത്ത നാടുകള്‍

സ്നേഹ സന്ദേശങ്ങള്‍ തേടി എന്‍ വരികളായ്
ഒരു പാട് കൂട്ടുകാരെ സമ്മാനിക്കുന്നു നീ

ഇന്നെന്റെ വരിയിലെ ഈണം നീയെ
ഇന്നീ കട്ടോല കുരിപ്പുന്തിരിയുടെ കരവിരുവതും നീ

എന്റെ മുഖ പുസ്തകം നീയെ എന്‍ തൂലിക ചലിക്കുന്നു നിന്നിലൂടെ
എന്നുളിലെ കണ്ണുനീരും എന്നുള്ളിലെ ചെറു മന്ദഹാസവും

കവരുന്നു നീ പതിക്കുന്നു നീ ... കണ്ണിലെ കാഴ്ചയായ്
ഒരു നാളില്‍ നിന്നെ വിട്ടു ഞാന്‍ പോകാം എങ്കിലും

മറക്കില്ലൊരിക്കലും എന്റെ ഈ മുഖ പുസ്തകത്തെ....
മറക്കില്ല നിന്റെ കാഴ്ചകളും ...

( വര്‍ഷ )

അനാഥ യുടെ വേദന

നിന്‍ മുലപ്പാല്‍ എവിടെ ...
യെന്‍ അമ്മയെവിടെ ...അച്ഛനെവിടെ ...
എന്നെ താലോലിക്കാന്‍, പാടിയുറക്കാന്‍
എനിക്കില്ലേ ലോകമേ ...അങ്ങനൊരാള്‍...

സ്വസ്തി നീ സ്വസ്തി ...അഹം സ്വസ്തി പാടുന്ന
കാട്ട് കരിം പുറ്റിലെ കുഞ്ഞു പാമ്പായി
വിഷം തീണ്ടി പോയ ചാപിള്ള യേ
നരകിക്കുവാനോ ഈ ജന്മം ...

ഇന്നെന്റെ പാട്ടിനു താലമെകാന്‍ ഈക്കകിയാം
ഞാന്‍ അലഞ്ഞിടുന്നു എവിടെയെന്നറിയാതെ അലഞ്ഞിടുന്നു
എന്താണ് സ്നേഹം എന്നറിയില്ല മനുജാ ...
ആരുമേ കാട്ടിയിട്ടിള്ളിതുവരെ ...

മുലപ്പാലിന്റെ രുചി അറിഞ്ഞില്ലെന്റെ മനുജാ ...
തകര പത്രത്തിന്‍ ശീലുമാത്രം
പൂത്ത ചോറിന്റെ നട്ടം മാത്രം
ഒരു വെറും പട്ടിയോടുപമിച്ചു ചത്ത ചാവാലിയായ്

മൃതിയായ് എരിയുമോ ... ഈ പാഴ്ജന്മം
വെറും മൃതിയായ് എരിയുമോ ..ഈ പാഴ്ജന്മം
....

( വര്‍ഷ )

ചതി

നിന്നോട് ചൊല്ലി ഞാന്‍ പ്രേമമാണെന്ന്
നിന്നെ ചതിച്ചു പ്രേമത്താല്‍ ഞാന്‍

ഇന്നും ചതിക്കുന്നു ഒരുപാട് പേരെ ആ
പ്രേമമെന്ന കപട വേഷതാല്‍


അതെനിക്ക് ഹരമാണ് എന്നിലെ മൃഗമാണ്‌
പ്രേമത്തിന്‍ കഥ ചൊല്ലി ചതികള്‍ ഇപ്പോഴും
തുടരുന്നു...

ആ പണകെട്ടില്‍ വീഴുന്ന മനസുകള്‍ കരയുന്നു
അതുകണ്ട് എന്റെ ചുണ്ടുകള്‍ വിരിയുന്നു
ഹരമാണ് ഹരമാണ് എനിക്ക് പ്രണയം

ഞാന്‍ ആ ചതിയുടെ തീപന്തമെറിയുന്നു
അറിയാത്ത പെണ്‍ അവള്‍ മഴയായ് പൊഴിയുന്നു
പ്രണയത്തിന്‍ ചതികുഴി തേടുന്നു

അവസാനം അവളുടെ വിരിമാര് ചിതറി ഞാന്‍
ഒരു തുണ്ട് പഴം തുണിയായ് വലിച്ചെറിയുന്നു

ഹ ഹ ഹ എനിക്ക് ഹരമാണ് പ്രണയം
ചതി എന്റെ കൂടെ പിറപ്പാണ്

( എന്റെ സഹോദരിമാര്‍ക്ക് ഈ നൂറ്റാണ്ടിലെ വരികള്‍ ....)

( വര്‍ഷ )