പഴയ പോസ്റ്റുകള്‍

Subscribe:

Friday, 28 October 2011

ആഗ്രഹങ്ങള്‍ ബാക്കി ...

ഇന്നീ വാനില്‍ വിരിയുമ്പോള്‍
പുതു നക്ഷത്രമായ്‌ മിന്നിടുമ്പോള്‍
വിടചോല്ലിയ മനസുകളുടെ വേദന
കണ്ണില്‍ നോവായ്‌ തെളിയുന്നു

എന്റെ മകളുടെ കണ്ണീര്‍ വര്ന്നതില്ലല്ലോ
എന്‍ കുഞ്ഞു മോന്റെ പുഞ്ചിരി കണ്ടതില്ലല്ലോ
എന്‍ പ്രിയന്‍ അകലെയാ കോലായില്‍
തനിച്ചു കരയാതെ കരയുന്നുവോ....

ഒന്നവിടെ പോകാന്‍ കഴിഞ്ഞാല്‍ ...
ഒന്ന കൈകളില്‍ ചേര്‍ന്നിരുന്നാല്‍...
പൊന്നോമനകളുടെ കണ്ണീര്‍ തുടയ്ക്കനായാല്‍
അകാലത്തില്‍ പൊഴിഞ്ഞ ശാപജന്മം-
ഈ അമ്മ, കേഴുന്നു മാനത് ...

ഇന്നെനിക്കു ശരിരം ഇല്ല
മരിക്കാതെ തുടരുന്ന ആഗ്രഹം മാത്രം
ജീവിച്ചു കൊതി തീരും മുന്‍പേ
ഒരു പാവയായ്‌ ശവമായ്...
മാനത് വിളങ്ങും നക്ഷത്രമായ്‌
ഇവിടെ .....................
ചുറ്റുമുള്ള അമ്മമാര്‍ ചിരിക്കുന്നു
പുച്ഛത്തോടെ ....അവരില്‍ ഞാന്‍
കാണുന്നു ഉണങ്ങിയ കണ്ണീര്‍ ചാലുകള്‍

(വര്‍ഷ)

Wednesday, 26 October 2011

ദീപം

ആകാശത്തില്‍ ഇന്നലെ-
വിരിഞ്ഞ പൊന്‍ പൂകളില്‍
ഒരു പൂവ് വെറുതെ ചിരിച്ചു

ഹൃദയാര്ദ്ര പുളകിത
സുന്ദര മിഥുനമായ്‌ തഴുകി നീ
ഈ ദീപാവലിയില്‍

മനസിന്റെ ഉള്ളിലെ
അക്ഷര കോണിലെ
മായക്കാഴ്ചകള്‍ പോലെ

വരിവരിയായ്‌ തീര്‍ത്ത
ദിവ്യ പ്രകാശത്തില്‍
വിരിയുന്നു ഞാന്‍ എന്നാ പൂവും

മണ്‍കൂട്ടിനുള്ളില്‍ വിളക്കായ്
തെളിയുന്ന ദീപത്തിന്‍
തേങ്ങല്‍ ഞാന്‍ കണ്ടു

എന്നാ കൂടാരം പൊലിയുന്ന വേളയില്‍
ഞാനും എന്‍ ജീവനും
മൃതിയായ്‌ വിരഹിതയാകുമല്ലോ

മണ്‍കൂടിനെ സ്നേഹിച്ച
കുഞ്ഞു ദീപവും അറിയുന്നു
പ്രണയത്തിന്റെ വേര്‍പാടും വേദനയും

മൃതിയായ ദീപത്തിന്‍ തിരിയുമായ്‌
ഇന്നാ പകലില്‍ തെങ്ങി കരഞ്ഞു
മണ്‍കുടവും, അവളുടെ സ്വപ്നവും ...

(വര്‍ഷ)

Tuesday, 11 October 2011

സ്വപ്നങ്ങളുടെ കൂട്ടുകാരി

സ്വപ്‌നങ്ങള്‍ മന്‍വിളക്കായ്
തെളിയുമ്പോള്‍
അണയാതെ കാത്തു ഞാന്‍
മനസുമായി
പിന്നെ എന്‍ കണ്ണില്‍
വിരിയുമ്പോള്‍
കണ്ണ്നീര്‍ നനയാതെ
വിതുമ്പി ഞാന്‍
അണയാന്‍ പലവട്ടം
അടുത്തപ്പോള്‍ മനസിന്റെ
മറു കോണില്‍ നിന്നെന്റെ
ജീവന്‍ കുറുകിയോ ?
ഞാന്‍ തീര്‍ത്ത സ്വപ്ന
സാഗരം ജ്വലിക്കുന്നു
അന്ന് അണയാ
വിളക്കായ്‌ ജീവനായ്...
...
നീ വന്നു മധുരിച്ച
എന്‍ പ്രിയ സ്വപ്നത്തെ
പുണരാന്‍ പഠിപിച്ച
എന്‍ ജീവ താളത്തെ
ഒരു നാള്‍ അണച്ച്
നീ തന്നെ വിടചൊല്ലിയോ!!
അകലുന്ന നിന്‍
കാലുകള്‍ക്ക് ഇടയില്‍
പിടയുകയാണ്
ഞാനും എന്‍ സ്വപ്നവും
നഷ്ടം വിതച്ചു നീ
അന്ന് തകര്‍ത്ത
എന്‍ നഷ്ട സ്വപ്നത്തെ
അകറ്റി ഞാന്‍ യാത്രയില്‍
.....
പിന്നെയും നെയ്തു
ഞാന്‍ ഒരു സ്വപ്നത്തെ
വെറുക്കാന്‍ മറക്കാന്‍
സഹിക്കാന്‍ ചതിക്കാന്‍

ഒരുലോക സത്യത്തെ
വെറും സ്വപ്നത്തെ ...

( വര്‍ഷ )

Monday, 3 October 2011

ഓര്‍മയില്‍ ഇന്നും നീ ...

പറയാതിരുന്നു ഞാന്‍
വിറയാര്‍ന്ന മനസുമായ്
ഒരു മഞ്ഞുതുള്ളിയായ്
കാത്തിരുന്നു ...

അന്നെന്റെ ഈ കലാലയ
വാതിലില്‍ ഒരു കുഞ്ഞു-
പ്രണയം വിരിഞ്ഞതല്ലോ,
നീ എന്റെ ഉള്ളില്‍ നിറഞ്ഞതല്ലോ,
...
തുലാവര്‍ഷ പുലരിയില്‍
കടലാസ് തോണിയില്‍
നിന്‍ നാമമോതി ഞാന്‍
യാത്ര ചൊല്ലും നേരം ..

കളിയാക്കിടന്‍ തുടിച്ച നിന്‍
ഹൃദയത്തില്‍ ഞാന്‍
ഒരു പ്രണയത്തിന്‍
പച്ചപ്പ്‌ തെടിടുമ്പോള്‍

അറിയാതെ ഞാന്‍
കരഞ്ഞു പോയി നീ
അന്ന് മറ്റൊരു പ്രണയം
പുണര്‍ന നേരം ...
...

അന്നൊരു നാളിലായി
പ്രണയിനിയോട് നീ
എന്‍ കൊച്ചു സൌഹൃദം
ഊതിടുമ്പോള്‍ ...

ഒരു നേര്‍ത്ത വേദനയ്ക്ക്
ഉള്ളിലായ് നിന്നെന്റെ
പറയാത്ത പ്രണയം പകച്ചു പോയ്‌

ഒരു നഷ്ട സ്വപ്നമായി
അറിയാത്ത താളമായി
എന്‍ കൊച്ചു മനസ് വിങ്ങിനിന്നു
നടവഴി അന്നും പരിഹസിച്ചു ...
...

പിന്നൊരു നാളില്‍ ഞാന്‍
ഈ മരച്ചോട്ടില്‍
വീണ്ടുമൊരു കടലാസ്
തോണിയായി...

കലാലയ കോണിലെ
കര്‍ക്കിടക കണ്ണീരില്‍
ആ കൊച്ചു പ്രണയം
ഞാന്‍ മുക്കിടുമ്പോള്‍ ...

അവനെന്റെ മുന്നിലായ് നിന്നിരുന്നു ,
ഞാന്‍ കൊച്ചു ചിരിയായ്
വിരിഞ്ഞിരുന്നു, മഴ വന്നു
കണ്ണീര്‍ തുടച്ചു തന്നു ...

അന്നാസുഹൃത്തിനോട്
ആ മഞ്ഞു തുള്ളിയായ്
അവസാന യാത്രയും
ചൊല്ലിരുന്നു.....

(ഇന്ന് ഞാന്‍ നിന്നെ വീണ്ടും ഓര്‍ക്കുമ്പോള്‍
അറിയാതെന്‍ കണ്ണ് എന്തെ നനയുന്നു...
എന്നിലെ പ്രണയം മരിച്ചില്ലയോ
അതോ നീ വീണ്ടും എന്നില്‍ പുനര്‍ജനിച്ചോ ...)

(വര്‍ഷ)

Saturday, 1 October 2011

വാര്‍ധക്യം

ഞാന്‍ വരികയാണ്
അറിയാതെ അറിയാതെ
നിന്നിലേക്ക്‌ ...

ഇന്നെനിക്കുണ്ട്
സ്വപ്‌നങ്ങള്‍, പ്രതീക്ഷകള്‍,
സന്തോഷ നാളുകള്‍ ...

ചിരി തൂകുമ്പോഴും
ഭയപ്പെടുന്നു നിന്നെ ഞാന്‍
നിന്നിലെ ഒറ്റപെടലിനെ...

എങ്കിലും പിന്നെയും
ജീവിത ചക്രം
നിന്നിലേക്ക്‌ വിരല്‍ ചൂണ്ടുന്നു

അന്ന് ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍
ഇടറിയ ഗാനമായ് , സ്വരമായ്
വിരസമാകുമോ ... മനസേ ...

അന്നെന്റെ വയസ്സന്‍ എന്‍ കൂടെ
എനിക്ക് ആശ്വാസമാകുമോ ...
അതോ...

എന്റെ മോഹങ്ങള്‍ തകര്‍ക്കാതെ
എന്നെ ഒറ്റപ്പെടുതാതെ ...
ആ നാളുകള്‍ കാട്ടാതെ ...

പച്ചയാം സ്വപ്നങ്ങല്കിതിരി തണലുമായ്
കാക്കയ്ക്ക് ചോറ് ആയ്
അടര്തിയാലും ...

മരണ വാതിലില്‍ വീണ്ടുമെന്‍
സ്വപ്‌നങ്ങള്‍ മൊട്ടിട് വിരിയും
എന്നോരെന്‍ പ്രതീക്ഷയോടെ ...

ഒരിക്കലും വറ്റാത്ത പ്രതീക്ഷയുമായി ...

(വര്‍ഷ)