പഴയ പോസ്റ്റുകള്‍

Subscribe:

Monday, 3 October 2011

ഓര്‍മയില്‍ ഇന്നും നീ ...

പറയാതിരുന്നു ഞാന്‍
വിറയാര്‍ന്ന മനസുമായ്
ഒരു മഞ്ഞുതുള്ളിയായ്
കാത്തിരുന്നു ...

അന്നെന്റെ ഈ കലാലയ
വാതിലില്‍ ഒരു കുഞ്ഞു-
പ്രണയം വിരിഞ്ഞതല്ലോ,
നീ എന്റെ ഉള്ളില്‍ നിറഞ്ഞതല്ലോ,
...
തുലാവര്‍ഷ പുലരിയില്‍
കടലാസ് തോണിയില്‍
നിന്‍ നാമമോതി ഞാന്‍
യാത്ര ചൊല്ലും നേരം ..

കളിയാക്കിടന്‍ തുടിച്ച നിന്‍
ഹൃദയത്തില്‍ ഞാന്‍
ഒരു പ്രണയത്തിന്‍
പച്ചപ്പ്‌ തെടിടുമ്പോള്‍

അറിയാതെ ഞാന്‍
കരഞ്ഞു പോയി നീ
അന്ന് മറ്റൊരു പ്രണയം
പുണര്‍ന നേരം ...
...

അന്നൊരു നാളിലായി
പ്രണയിനിയോട് നീ
എന്‍ കൊച്ചു സൌഹൃദം
ഊതിടുമ്പോള്‍ ...

ഒരു നേര്‍ത്ത വേദനയ്ക്ക്
ഉള്ളിലായ് നിന്നെന്റെ
പറയാത്ത പ്രണയം പകച്ചു പോയ്‌

ഒരു നഷ്ട സ്വപ്നമായി
അറിയാത്ത താളമായി
എന്‍ കൊച്ചു മനസ് വിങ്ങിനിന്നു
നടവഴി അന്നും പരിഹസിച്ചു ...
...

പിന്നൊരു നാളില്‍ ഞാന്‍
ഈ മരച്ചോട്ടില്‍
വീണ്ടുമൊരു കടലാസ്
തോണിയായി...

കലാലയ കോണിലെ
കര്‍ക്കിടക കണ്ണീരില്‍
ആ കൊച്ചു പ്രണയം
ഞാന്‍ മുക്കിടുമ്പോള്‍ ...

അവനെന്റെ മുന്നിലായ് നിന്നിരുന്നു ,
ഞാന്‍ കൊച്ചു ചിരിയായ്
വിരിഞ്ഞിരുന്നു, മഴ വന്നു
കണ്ണീര്‍ തുടച്ചു തന്നു ...

അന്നാസുഹൃത്തിനോട്
ആ മഞ്ഞു തുള്ളിയായ്
അവസാന യാത്രയും
ചൊല്ലിരുന്നു.....

(ഇന്ന് ഞാന്‍ നിന്നെ വീണ്ടും ഓര്‍ക്കുമ്പോള്‍
അറിയാതെന്‍ കണ്ണ് എന്തെ നനയുന്നു...
എന്നിലെ പ്രണയം മരിച്ചില്ലയോ
അതോ നീ വീണ്ടും എന്നില്‍ പുനര്‍ജനിച്ചോ ...)

(വര്‍ഷ)

3 comments:

  1. പ്രണയതെ എനിക്കിഷ്ടമല്ല... എങ്കിലും ഈ വരികളില്‍ ഒളിഞ്ഞിരിക്കുന്ന പ്രണയത്തിന്റെ വേതന.. എന്നെയും നോമ്പരപെടുത്തുന്നു...

    ReplyDelete
  2. ഈ വരികള്‍ വളരെ സാദാരണ വാക്കുകള്‍ കൊണ്ട് എഴുതിയതാണ് .. അതുകൊണ്ട് പെട്ടന്നു അതിലെ വേദന അറിയാന്‍ കഴിയും ...നന്നായിട്ടുണ്ട് സുഹിര്‍ത്തെ ..

    ReplyDelete