പഴയ പോസ്റ്റുകള്‍

Subscribe:

Friday 28 October 2011

ആഗ്രഹങ്ങള്‍ ബാക്കി ...

ഇന്നീ വാനില്‍ വിരിയുമ്പോള്‍
പുതു നക്ഷത്രമായ്‌ മിന്നിടുമ്പോള്‍
വിടചോല്ലിയ മനസുകളുടെ വേദന
കണ്ണില്‍ നോവായ്‌ തെളിയുന്നു

എന്റെ മകളുടെ കണ്ണീര്‍ വര്ന്നതില്ലല്ലോ
എന്‍ കുഞ്ഞു മോന്റെ പുഞ്ചിരി കണ്ടതില്ലല്ലോ
എന്‍ പ്രിയന്‍ അകലെയാ കോലായില്‍
തനിച്ചു കരയാതെ കരയുന്നുവോ....

ഒന്നവിടെ പോകാന്‍ കഴിഞ്ഞാല്‍ ...
ഒന്ന കൈകളില്‍ ചേര്‍ന്നിരുന്നാല്‍...
പൊന്നോമനകളുടെ കണ്ണീര്‍ തുടയ്ക്കനായാല്‍
അകാലത്തില്‍ പൊഴിഞ്ഞ ശാപജന്മം-
ഈ അമ്മ, കേഴുന്നു മാനത് ...

ഇന്നെനിക്കു ശരിരം ഇല്ല
മരിക്കാതെ തുടരുന്ന ആഗ്രഹം മാത്രം
ജീവിച്ചു കൊതി തീരും മുന്‍പേ
ഒരു പാവയായ്‌ ശവമായ്...
മാനത് വിളങ്ങും നക്ഷത്രമായ്‌
ഇവിടെ .....................
ചുറ്റുമുള്ള അമ്മമാര്‍ ചിരിക്കുന്നു
പുച്ഛത്തോടെ ....അവരില്‍ ഞാന്‍
കാണുന്നു ഉണങ്ങിയ കണ്ണീര്‍ ചാലുകള്‍

(വര്‍ഷ)

2 comments:

  1. വേദനകളാണല്ലോ നിറയെ

    ReplyDelete
  2. ഇനിയെന്നുമായിവിടെ ഞാന്‍ കണ്‍ചിമ്മി നില്‍ക്കു-
    യിന്നലെയെന്റെ കുഞ്ഞിന്‍ കവിളിലെ ചൂടോര്‍മ്മയോടെ
    എനിക്കായീയാത്മാവില്‍ കുളിര്‍ നിറച്ചോരെന്‍ പ്രിയനായ്
    മരിച്ചോരെന്‍ ദേഹത്ത് വിരലോടി നിറച്ച നൊമ്പരത്തോടെ

    ReplyDelete