പഴയ പോസ്റ്റുകള്‍

Subscribe:

Sunday 6 November 2011

അച്ഛന്‍

മറന്നു പോയ നാളുകള്‍
കിനാവിന്റെ തേരുകള്‍
വിരഹാര്‍ദ്രയാം ഞാന്‍
ഓര്‍ക്കുന്നു പിന്നെയും ...

ആ കൈവിരല്‍ തുമ്പില്‍
എന്‍ ചെറു വിരലിനാല്‍
ബാല്യത്തിന്റെ ആദ്യാക്ഷരം
കുറിച്ച നാളുകള്‍ ...

എന്‍ കൂടെ എന്നും
തണലായ്‌ സ്നേഹമായ്‌
എല്ലമായ്‌ വിരിഞ്ഞു
എന്‍ അച്ഛന്‍ ...

കുസൃതികള്‍ പലതും
പ്രായപാച്ചിലില്‍
ഇടറി എത്തുമ്പോഴും
സ്നേഹമായ്‌-

എന്നിലേക്ക് നന്മയായ്‌
ചൊരിഞ്ഞു എന്‍ അച്ഛന്‍
ഒരു കുടം സ്വപ്‌നങ്ങള്‍
വിരിയിച്ചു മനസ്സില്‍ ...

കൌമാരകാലത്തിനു അവസാനം
ഒരുനാളില്‍ എന്‍ കൈകള്‍
പ്രിയനോട് ചേര്‍ക്കുമ്പോള്‍ ..
അറിയാതെ പൊഴിഞ്ഞ കണ്ണീര്‍
കണ്ടു കരഞ്ഞു ഞാനും ...

ഇന്നീ പുതുലോകം
സ്നേഹിക്കാന്‍ ഒരുപിടി ആളുകള്‍
ഇന്നുമെന്‍ ഉള്ളില്‍ വരില്ല
നിന്നോളം സ്നേഹത്തിനാഴം ഒന്നിനും

ആ നിഷ്കലങ്ങമായ സ്നേഹം
ഇന്നും ഒരു പുഞ്ചിരിയായ്
മനസ്സില്‍ വിരിയുന്നു
അണയാതിരിയായ്‌ ...

(വര്‍ഷ)

2 comments:

  1. i love ma dad.............great lines varsha...

    ReplyDelete
  2. അച്ഛനെക്കുറിച്ച് സാധാരണ അങ്ങനെ ആരും എഴുതാറില്ല... നന്നായി വര്‍ഷേ... നന്നായി...
    സ്വന്തം ഇഷ്ടങ്ങള്‍ മറന്നു കുടുംബത്തെ മാത്രം.. അവരുടെ സന്തോഷത്തെ മാത്രം ഓര്‍ത്തു ജീവിക്കുന്ന ആ പാവം ഹൃദയങ്ങള്‍ക്ക്‌ എന്റെ ചുടു ചുംബനം...

    ReplyDelete